03 December, 2024 05:59:37 PM
കോട്ടയം നഗരസഭ മുൻ കൗൺസിലർ പി റ്റി ജോസഫ് അന്തരിച്ചു
കോട്ടയം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും, ദേശാഭിമാനി ആലപ്പുഴ യൂണിറ്റ് ന്യൂസ് എഡിറ്റർ ലെനി ജോസഫിൻ്റെ പിതാവുമായ വേളൂർ പുതിയാത്തു മാലിയിൽ പി റ്റി ജോസഫ് (തമ്പിച്ചേട്ടൻ - 89 ) അന്തരിച്ചു. മൃതദേഹം നാളെ 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച 12 ന് പാണംപടി സെൻ്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ : കുമരകം മാറിയിടത്ത് കുടുംബാഗം മറിയാമ്മ . മറ്റ് മക്കൾ: ആനി ( നിമിഷ പ്രിൻ്റേഴ്സ്) ലെയ(എസ്പിസിഎസ്) സൂസൻ (യു കെ ) . മരുമക്കൾ: തിരുവനന്തപുരം കവടിയാർ ഹലൈനിൽ ബിനു, കിളിരൂർ കറുകച്ചേരിൽ സജി, വെച്ചൂച്ചിറ പുത്തൻപുരയിൽ മാത്യു. ബിനു ( അസി. പ്രഫസർ , ഐ എച്ച് ആർഡി, പുതുപ്പള്ളി)
ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പി റ്റി ജോസഫ് നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ട തമ്പിച്ചേട്ടനായിരുന്നു.വിപ്ലവഗാന ഗായകനെന്ന നിലയിൽ സുപരിചിതനായിരുന്നു അദ്ദേഹം. കോട്ടയം ഭാസി , വി ആർ രാമൻകുട്ടി, വി ആർ കുമാരൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. സ്വരാജ് സമരം , ട്രാൻസ്പോർട്ട് സമരംഎന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. സിഐടി യു ജില്ലാ കമ്മിറ്റി അംഗവും കോട്ടയം ജില്ലാ പ്രസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെകട്ടറിയുമായിരുന്നു.
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം കേരളഭൂഷണം - മനോരാജ്യം പ്രസിദ്ധീകരണങ്ങളിൽ ചീഫ് പ്രൂഫ് റീഡറായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ അദ്ദേഹം സിപിഐ (എം) തിരുവാതുക്കൽ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.