19 November, 2024 06:01:04 PM


എ.വി വാസുദേവൻ പോറ്റി അന്തരിച്ചു



പാലക്കാട്: അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ.. എന്ന പ്രശസ്തമായ ഒറ്റ ഗാനം കൊണ്ട് കോട്ടയത്തെ ഭക്തമനസ്സ് കീഴടക്കിയ എ.വി വാസുദേവൻ പോറ്റി അന്തരിച്ചു. ഇന്നുച്ചകഴിഞ്ഞ്  2.10ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ പ്രസിഡന്റും റിട്ടയേർഡ് റെയില്‍വേ ഉദ്യോഗസ്ഥനുമായിരുന്നു. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ..,നിൻ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ..,പാടുന്നുഞാനിന്നും കാടാമ്ബുഴയിലെത്തി..,വിശ്വമോഹിനി ജഗദംബികേ ദേവി..,മൂകാംബികേ ദേവി മൂകാംബികേ.. തുടങ്ങിവ അദ്ദേഹം രചിച്ച മറ്റ് പ്രശസ്ത ഗാനങ്ങളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K