15 February, 2025 02:28:09 PM
ഏറ്റുമാനൂർ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ സിനിൽ കുമാർ കുഴഞ്ഞുവീണു മരിച്ചു

വൈക്കം: ഏറ്റുമാനൂർ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ സിനിൽ കുമാർ (49) കുഴഞ്ഞുവീണു മരിച്ചു. വൈക്കം കുലശേഖരമംഗലം സ്വദേശിയാണ്. നെഞ്ചുവേദനയെ തുടർന്ന് ആണ് രാവിലെ കുഴഞ്ഞു വീണത്. വൈക്കം താലൂക്കാശുപത്രിയിൽ എത്തി എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വെക്കും.