23 March, 2023 03:48:14 PM
വയറിളക്കവും ഛർദ്ദിയും ബാധിച്ച് ഒരാൾ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
തൃശൂർ: വയറിളക്കവും ഛർദ്ദിയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 52 കാരൻ മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്.
ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും രണ്ട് മക്കൾക്കും വയറിന് അസ്വസ്ഥതയുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.