22 March, 2023 09:53:30 PM
ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍
പാലക്കാട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ പാലക്കാട് അരിമണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷി (39) നെയാണ് അരിമണി എസ്റ്റേറ്റിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം മൂന്നു ദിവസമായി അവധിയില്‍ ആയിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മുണ്ടൂര്‍ കയ്യറ സ്വദേശിയാണ് മരിച്ച സുമേഷ്.