17 March, 2023 12:52:52 PM
പാലക്കാട് കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
പാലക്കാട്: പുതുശ്ശേരിയിൽ കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ് അപകടം. ഉടൻ തന്നെ ജീവനക്കാർ ഹോട്ടലിൽ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്‍റെ അവശിഷ്ടങ്ങൾ 200 മീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നുമാണ് കണ്ടെടുത്തത്.
സിലിണ്ടർ പൊട്ടി തെറിച്ചതിന്‍റെ ആഘാതത്തിൽ തൊട്ടടുത്തുള്ള ട്രാക്ടർ ഏജൻസിയുടെ ഓഫീസിലും കേടുപാടുകൾ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാർ അറിയിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷൻ ഓഫീസർ ആർ. ഹിതേഷിന്‍റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഹോട്ടലിലെ തീ അണച്ചു.