10 March, 2023 04:31:41 PM
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന 33 ലക്ഷം രൂപയാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ആർ പി എഫ് സംഘം പിടികൂടിയത്.
ശബരി എക്സ്പ്രസിൽ നിന്നാണ് പണം പിടികൂടിയത്. ബാഗിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ആന്ധ്ര നെല്ലൂർ സ്വദേശി കരീമിന്‍റെ മകൻ ഷെയ്ക്ക് മസ്താൻ (49 )ആണ് പിടിയിലായത്.
ആന്ധ്രയിലെ നെല്ലൂരിൽനിന്നും തൃശ്ശൂരിലേക്ക് കൊണ്ട് വന്ന പണമാണ് പിടികൂടിയത്. ഒരു മാസത്തിനുള്ളിൽ രണ്ടുകോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടിയതായി ആർ പി എഫ് അറിയിച്ചു. പിടികൂടിയ പണവും പ്രതിയെയും ഇന്‍കം ടാക്സ് ഡിപ്പാർട്ട്മെന്‍റിന് കൈമാറി.