08 March, 2023 01:47:13 PM
തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍: നറുക്കെടുപ്പിലെ ബംബര്‍ വിജയിക്ക് പുരസ്കാരം സമ്മാനിച്ചു
- പി.എം.മുകുന്ദന്‍
തൃശ്ശൂർ: തൃശ്ശൂർ കോർപറേഷനും ചേമ്പർ ഓഫ് കോമേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടത്തിയ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബംബർ സമ്മാനം ലഭിച്ച ഹഫ്സ വി. കെ. ഷോപ്പിങ് ഫെസ്റ്റിവൽ ജനറൽ കൺവീനറായ ടി. എസ്. പട്ടാഭിരാമനിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. ചേമ്പർ പ്രസിഡന്‍റ് പി. കെ. ജലീൽ, സെക്രട്ടറി ജീജി ജോർജ് എന്നിവരും മറ്റ് ഭാരവാഹികളും സ്നനിഹിതരായിരുന്നു.