07 March, 2023 02:10:21 PM
വടക്കഞ്ചേരിയിൽ കരിമരുന്നിന് തീപിടിച്ച് പരിക്ക് പറ്റിയ രണ്ടാമനും മരിച്ചു
വടക്കഞ്ചേരി: ഓലപ്പടക്കം നിര്‍മ്മാണത്തിനിടെ തേനിടുക്കിൽ കരിമരുന്നിന് തീപിടിച്ച് പരിക്ക് പറ്റി ചികിത്സയിലിരുന്ന രണ്ടാമനും മരിച്ചു. തേനിടുക്ക് പൂച്ചപ്പാറ മോഹനന്‍ (49) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. തേനിടുക്ക് അപ്ലൈഡ് സയന്‍സ് കോളേജിന് പിന്നില്‍ ഫെബ്രുവരി 19നായിരുന്നു അപകടം. മോഹനനോടൊപ്പം പടക്കനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന കുഴല്‍മന്ദം പെരിങ്കുന്നം തെക്കേത്തറ ജയദാസ് (32) ചികിത്സയിലിരിക്കെ കഴിഞ്ഞ 28ന് മരണമടഞ്ഞിരുന്നു. മോഹനന്‍റെ വീടിനോട് ചേര്‍ന്നായിരുന്നു പടക്കനിര്‍മ്മാണം.