01 March, 2023 11:49:00 AM
തൃശൂർ എടക്കഴിയൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
തൃശൂർ: എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫ (40) യാണ് മരിച്ചത്.
ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്‍ററിൽ വെച്ചായിരുന്നു അപകടം.കോഴിക്കോട് നിന്നും എടക്കഴിയൂർ തെക്കേമദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്ന മുസ്തഫയും സുഹൃത്തും സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ് സ്വദേശിയെ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ടു എതിർദിശയിൽ നിന്നു വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു.
എടക്കഴിയൂർ ലൈഫ് കെയർ, തിരുവത്ര ലാസിയോ ആംബുലൻസ് പ്രവർത്തകർ രക്ഷാ പ്രവർത്തനം നടത്തി.തമിഴനാട് സ്വദേശി ചന്ദ്രഹാസൻ (55), ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ അബുബക്കർ (45) എന്നിവർക്ക് സാരമായ പരിക്കുണ്ട്