27 February, 2023 12:44:01 PM
പാലക്കാട് വീട്ടിനുള്ളിൽ ഉഗ്രസ്ഫോടനം; ആറുപേർക്ക് പരിക്ക്
പാലക്കാട്: പാലക്കാട് തൃത്താലയ്ക്ക് സമീപം വീടിനകത്ത് ഉഗ്രസ്ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരന്‍റെ വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. സ്ഫോടന കാരണം വ്യക്തമല്ലെന്ന് സ്ഥലത്ത് എത്തിയ പട്ടാമ്പി തഹസീൽദാർ പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.