26 February, 2023 11:47:54 AM
മസാജിംഗ് സെന്ററിന്റെ മറവിൽ ലഹരിവസ്തു വില്പന; പാലക്കാട് യുവതി പിടിയില്‍
പാലക്കാട്: മസാജിംഗ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്പയെ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് എംഡിഎംഎയുമായി പിടിയിലായ യുവാക്കളുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് അറസ്റ്റ്. അഞ്ച് ദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് യുവതിയെ പിടികൂടിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.