25 February, 2023 12:28:58 PM


ഗജവീരൻ ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു



പാലക്കാട്: ഗജവീരൻ ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു. തൃശൂർപൂരം ഉൾപ്പെടെ കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളിപ്പുകളിലും പൂരങ്ങളിലും നിറസ്സാന്നിധ്യമായിരുന്നു. ക്ഷീണത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.


54 വയസ്സുള്ള ചെർപ്പുളശ്ശേരി അയ്യപ്പൻ, ചെർപ്പുളശ്ശേരി 'രാജപ്രഭ' വീട്ടിൽ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ്. ബിഹാറിൽനിന്ന് കൊല്ലം ഷാജി, കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വർഷംമുമ്പാണ് ചെർപ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്.


രണ്ടാഴ്ചമുൻപ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ കൂടുതൽ ക്ഷീണിതനായ അയ്യപ്പനെ തൃശൂരിൽനിന്നെത്തിയ ഡോക്ടർമാരാണ് ചികിത്സിച്ചത്. രാത്രി എട്ടരയോടെ ചരിഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K