23 February, 2023 09:26:22 AM
കോണ്‍ഗ്രസ് നേതാവായ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പോക്സോ കേസിൽ അറസ്റ്റിൽ
തൃശൂർ : തൃശൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്‍റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂർ കൂറ്റുർ പാടത്തിന് സമീപമാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
കോൺഗ്രസിന്‍റെ പ്രാദേശിക നേതാവാണ് ഉണ്ണികൃഷ്ണൻ. സ്കൂൾ കൗൺസിലറോടാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. വിയ്യൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പി ജി ഉണ്ണികൃഷ്ണനെ സ്വഭാവദൂഷ്യത്തിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ അറിയിച്ചു.