20 February, 2023 03:05:30 PM
പാലക്കാട് വടക്കഞ്ചേരിയില്‍ പടക്കനിര്‍മാണത്തിനിടെ അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: വടക്കഞ്ചേരിയില്‍ അനധികൃതമായി പടക്കം നിര്‍മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ജയദേവന്, മോഹനന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വടക്കഞ്ചേരി തേനിടുക്കിലെ അപ്ലൈഡ് സയന്‍സ് കോളജിന് സമീപം ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് വീട്ടുകാര്‍ അറിയിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് പടക്കത്തിന് തീപിടിച്ചതാണെന്ന് വ്യക്തമായത്.