21 December, 2022 03:15:47 PM


കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി ഹോട്ടൽ ജീവനക്കാരിയായ യുവതി മരിച്ചു


തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണംവിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശിനി സരള (38)ആണ് മരിച്ചത്. ഇന്ന് രാവിലെ 8.40ന് ആയിരുന്നു അപകടം. ദേശമംഗലം മലബാര്‍ എന്‍ജിനീയറിംഗ് കോളജിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർക്ക് തലചുറ്റിയതോടെ നിയന്ത്രണം വിട്ട ബസ് ഹോട്ടലിലേക്ക് ഇ​ടി​ച്ചു​കയറുകയായിരുന്നു. ബ​സി​ലു​ണ്ടാ​യി​രു​ന്ന അഞ്ച് വി​ദ്യാ​ര്‍​ഥി​കൾക്കും പ​രി​ക്കേ​റ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K