21 November, 2022 07:02:46 PM
തൃശൂർ കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
തൃശൂർ: കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് കേച്ചേരി ജംഗ്ഷനു സമീപമായിരുന്നു സംഭവം. കുന്നംകുളത്തു നിന്ന് തൃശൂരിലേക്കുപോയ ജെയ്ഗുരു എന്ന സ്വകാര്യബസിനാണ് തീപിടിച്ചത്. മുൻവശത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.
ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ അടിഭാഗത്തുനിന്നും തീ പടർന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.