04 November, 2022 09:42:56 AM


തൃശ്ശൂർ കോണത്ത് കുന്നിൽ കത്തി കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം


തൃശ്ശൂർ: കോണത്ത് കുന്നിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോണത്ത്കുന്ന് ജനത കോളനിയ്ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് പുലർച്ചേ കത്തികരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കപ്പട്ടിത്തറ കണ്ണന്റെ മകൾ ജാനു (80) ആണ് മരിച്ചത്. എറണാകുളം അയ്യംമ്പിള്ളി സ്വദേശിയും അനുജത്തിയുടെ വീട്ടിൽ കോണത്ത് കുന്നിൽ താമസിച്ച് വരുകയായിരുന്നു ഇവർ. മൃതശരീരത്തിന് സമീപത്ത് നിന്ന് മണ്ണെണ കുപ്പി കണ്ടെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K