01 September, 2022 11:43:50 AM
വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് അന്തരിച്ചു
കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് ( 86 ) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്‍റെ മാറ്റം വരുത്തിയ നിർണായക നിയമയുദ്ധം നടത്തിയ വ്യക്തിയാണ് മേരി. പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് വഴിയൊരുക്കി.
വിദ്യാഭ്യാസത്തിൽ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്കൂൾ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവർത്തനവും ആവിഷ്കാര സ്വാതന്ത്ര്യവും സ്കൂളിൽ നടപ്പിലാക്കി. പരേതനായ രാജീബ് റോയിയാണ് ഭർത്താവ് . പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ് .