06 August, 2022 11:51:05 AM
തൃശൂർ ശക്തൻ നഗറിൽ 15 കിലോ കഞ്ചാവുമായി രണ്ട് ആലുവ സ്വദേശികൾ പിടിയിൽ
തൃശൂർ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് പിടികൂടി. ആലുവ സ്വദേശികളായ സിയാദ്, ബാദുഷ എന്നിവരാണ് പിടിയിലായത്. ശക്തന്‍ നഗറില്‍ നിന്നാണ് ഇരുവരെയും കഞ്ചാവുമായി പിടികൂടിയത്. മംഗളൂരുവിൽ നിന്നും ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.