04 August, 2022 09:21:15 AM
കുതിരാനിൽ വാഹനാപകടം: നിർത്തിയിട്ട ലോറിയിലിടിച്ച് മിനിലോറി മറിഞ്ഞു
തൃശൂർ: കുതിരാനിൽ വാഹനാപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബാറ്ററി കയറ്റി വന്ന മിനി ലോറി തുരങ്കത്തിനു മുമ്പിൽ നിർത്തി ഇട്ടിരിക്കുന്ന ലോറിയിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ തന്നെ മിനി ലോറി മറിയുകയും ബാറ്ററികൾ പുറത്ത് വരികയും ചെയ്തു. ലോറിക്ക് കാര്യമായ തകരാറുകൾ സംഭവിച്ചു. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല. റോഡിന്റെ മുക്കാൽ ഭാഗത്തോളം റോഡ് ബ്ലോക്കായി കിടക്കുകയാണ്. ഗതാഗതക്കുരുക്കില്ല.





