30 July, 2022 08:56:27 PM
തൃശ്ശൂരിൽ വിദേശത്തുനിന്നെത്തിയ യുവാവ് മരിച്ചത് മങ്കി പോക്സ് മൂലമെന്ന് സംശയം
തൃശൂര്‍: തൃശ്ശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലം എന്ന സംശയം. തൃശൂർ ചാവക്കാട് സ്വദേശി യുവാവാണ് ഇന്ന് രാവിലെ മരിച്ചത്. ഇദ്ദേഹം മൂന്ന് ദിവസം മുൻപാണ് വിദേശത്തുനിന്നും എത്തിയത്. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധനാഫലം വന്നതിനുശേഷമേ രോഗം സ്ഥിരീകരിക്കു.