28 July, 2022 08:39:31 PM


കേച്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി; മൂന്ന് കോണ്‍ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ



തൃശൂര്‍: കേച്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മൂന്ന് പ്രവർത്തകർ കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ്  കസ്റ്റഡിയിലെടുത്ത്. 

കരുവന്നൂർ സഹകരണ ബാങ്കിൽ നടത്തിയവർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം.  ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുന്നംകുളത്ത് 3 യൂത്ത് കോൺഗ്രസുകാരെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K