07 July, 2022 06:11:11 PM
തൃശൂർ പട്ടിക്കാട് ദേശീയ പാതയിൽ മണ്ണിടിഞ്ഞു; കല്ല് തെറിച്ചുവീണ് വാനിന്‍റെ ചില്ല് പൊട്ടി
തൃശൂർ: പട്ടിക്കാട് ദേശീയ പാതയിൽ മണ്ണിടിഞ്ഞു. സർവീസ് റോഡ് നിർമ്മാണത്തിനായി പാറ പൊട്ടിച്ച ഭാഗത്താണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലിനിടെ കല്ല് തെറിച്ചുവീണ് വാനിന്‍റെ ചില്ല് പൊട്ടി. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാല്‍ ഈ സര്‍വ്വീസ് റോഡിലൂടെ ഗതാഗതം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.