03 July, 2022 07:12:02 PM
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ശീവേലി എഴുന്നള്ളിപ്പിന് എത്തിച്ച കൊമ്പൻ ബൽറാം ആണ് ഇടഞ്ഞത്. രാത്രി പത്തോടെ അത്താഴ ശീവേലി കഴിഞ്ഞു ക്ഷേത്രമതിൽക്കെട്ടിനു പുറത്ത് എത്തിയ കൊമ്പൻ പാപ്പാൻ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടം സംഭവിച്ചില്ല. പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താത്കാലിക ഷെഡ് ആന തകർത്തു, അവിടെയുണ്ടായിരുന്ന മരങ്ങളും ആന കുത്തി മറിച്ചിട്ടു. ഒരു മണിക്കൂറിനുള്ളിൽ കാച്ചർ ബെൽറ്റ് ഉപയോഗിച്ചു പാപ്പാന്മാർ ആനയെ തളച്ചു.