08 June, 2022 01:01:34 PM
വേര്‍പിരിഞ്ഞ ദമ്പതികളുടെ മകനും അമ്മൂമ്മയും കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: അമ്മൂമ്മയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴുപ്പള്ളിക്കരയിലാണ് സംഭവം. അംബിക (55) , ആദിഷ് (07) എന്നിവരാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിഷ്. പേരക്കുട്ടിയെയും കൊണ്ട് അമ്മൂമ്മ കിണറ്റില്‍ ചാടിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു.ആദിഷിന്‍റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയാണ്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു ആദിഷ് കഴിഞ്ഞിരുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.