12 May, 2022 08:44:22 PM
കേരളത്തിലെ നൂറ് നഴ്സുമാരെ ആദരിച്ച് ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് & ലീസിംഗ് ലിമിറ്റഡ്
തൃശൂര്‍: അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്‍റെ ഭാഗമായി ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍റ് ലീസിംഗ് ലിമിറ്റഡ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറ് നഴ്സുമാരെ ആദരിച്ചു. ധനലക്ഷ്മിയുടെ കേരളത്തിലെ മുപ്പതോളം വരുന്ന ശാഖകളിലാണ് ആതുരസേവനരംഗത്തെ മാലാഖമാരെ ആദരിച്ചത്. ഓരോ ശാഖകളിലും മൂന്ന് പേരെ വീതമാണ് പൊന്നാടയണിയിച്ചും പുരസ്കാരം നല്‍കിയും ആദരിച്ചത്.
ആധുനിക നഴ്സിംഗിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്രതലത്തില്‍ നഴ്സസ് ദിനം ആയി ആചരിക്കുന്നത്. 1850-കളിൽ റഷ്യയും ബ്രിട്ടനും തമ്മിലുള്ള ക്രിമിയൻ യുദ്ധത്തിലൂടെയാണ് നൈറ്റിംഗേൽ പ്രശസ്തയായത്. റഷ്യൻ സേനയുമായി പോരാടി ഭയാനകമായ അവസ്ഥയിൽ വരെ എത്തിയ ബ്രിട്ടീഷ് സൈനികരെ 38 സ്ത്രീകളടങ്ങുന്ന തന്‍റെ ടീമിനൊപ്പം പ്രവർത്തിച്ച് അവര്‍ ശുശ്രൂഷിച്ചു.
ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാന്‍ അവരുടെ ജന്മദിനം നഴ്സസ് ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നത്. ധനലക്ഷ്മിയുടെ കേരളത്തിലെ ഓരോ ശാഖയിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏഴ് കുട്ടികള്‍ക്ക് വീതം ഇന്ന് പഠനോപകരണങ്ങളും വിതരണം ചെയ്തു. തങ്ങളുടെ ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാവുമെന്ന് ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍റ് ലീസിംഗ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ.വിബിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.