01 May, 2022 06:51:51 PM


കുന്നംകുളത്ത് പെട്രോൾ പമ്പിൽ സംഘർഷം, കത്തിക്കുത്ത്: യുവാവിന് ഗുരുതര പരിക്ക്



കുന്നംകുളം: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കം സംഘർഷവും കത്തിക്കുത്തിലുമെത്തി. കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടിൽ അനസിന്(19) ആണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പട്ടാമ്പി റോഡില്‍ പാറയില്‍ പള്ളിക്ക് എതിര്‍വശമുള്ള പമ്പിലാണ് സംഘര്‍ഷമുണ്ടായത്. അനസും മറ്റൊരാളുമായി ബൈക്കിൽ ഇന്ധനം നിറക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്ക് വെട്ടിച്ചത് കൊണ്ട് മറ്റു രണ്ട് പേരെത്തി ചോദ്യം ചെയ്തതാണ് തർക്കത്തിനും സംഘർഷത്തിനുമിടയായത്. സംഘർഷത്തിനിടെ അനസിന് കുത്തേൽക്കുകയായിരുന്നു. സംഭവത്തിൽ ചെറുകുന്ന് സ്വദേശിയായ കേളൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K