29 April, 2022 04:51:10 PM
കേരളീയ പൈതൃകമായ പൂരത്തെ സ്നേഹിക്കുന്നവർ കാലഘട്ടത്തിൻ്റെ ആവശ്യം - മന്ത്രി ശശീന്ദ്രൻ
തൃശൂർ: നാട്ടാന പരിപാലന ചട്ടം അനുസരിച്ച് 2015 മുതൽ ബന്ധപ്പെട്ട ജില്ലാ മോണിറ്ററി കമ്മറ്റിയിൽ രജിസ്ട്രർ ചെയ്ത ഉൽസവങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ആയത് രജിസ്ട്രർ ചെയ്യുന്നതിൻ്റെ കാലാവധി മെയ് 31 വരെ നീട്ടി നൽകിയ കേരള സർക്കാരിനു വേണ്ടി വനം മന്ത്രി എ.കെ .ശശീന്ദ്രനെ പൂരപ്രേമി സംഘം ആദരിച്ചു. കേരളീയ പൈതൃകമായ പൂരത്തെ സ്നേഹിക്കുന്ന പൂരപ്രേമികൾ ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. താനടക്കം അമ്പത് ലക്ഷത്തിലധികം കേരളീയർ പൂരപ്രേമികളാണെന്നും മന്ത്രി പറഞ്ഞു.
തൃശൂർ എക്സിബിഷൻ സന്ദർശിക്കാനെത്തിയ മന്ത്രിയെ പൂരപ്രേമി സംഘത്തിനു വേണ്ടി പ്രസിഡണ്ട് ബൈജു താഴേക്കാട്ട് ,കൺവീനർ വിനോദ് കണ്ടെംകാവിൽ എന്നിവർ പൊന്നാട അണിയിച്ചു. എക്സിബിഷൻ, പാറമേക്കാവ്, തിരുവമ്പാടി ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പൂരപ്രേമി സംഘം രക്ഷാധികാരി നന്ദൻ വാകയിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ അരുൺ പി വി, വിനോദ് വി വി എന്നിവർ സന്നിഹിതരായിരുന്നു.