08 April, 2022 02:05:27 PM


തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി: മെയ് 11ന് പുലർച്ചെ വെടിക്കെട്ട്; 8ന് സാമ്പിൾ



തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ'യുടെ അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി ലഭിച്ചു.ഇതിന് പുറമേയുളള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കാന്‍ പാടില്ല. മേയ് പത്തിനാണ് തൃശൂര്‍ പൂരം. മെയ് 11ന് പുലർച്ചെ വെടിക്കെട്ട് നടക്കും. മെയ് എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തൃശൂര്‍ പൂരം നടത്താന്‍ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.


കൊവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയെങ്കിലും ആളുകളെ ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ദിവസത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യപിച്ച സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോട് കൂടി പൂരം നടത്താൻ തീരുമാനിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K