27 March, 2022 01:01:20 PM
കളിക്കുന്നതിനിടെ റബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞു മരിച്ചു
തൃശൂർ: കളിക്കുന്നതിനിടെ തൊണ്ടയില്‍ റബര്‍ പന്ത് കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശികളായ നിഥിന്‍-ദീപ ദമ്പതികളുടെ മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിൽ പോയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. സഹോദരി: ഇനിയ.