18 March, 2022 09:56:02 AM


സ്കൂട്ടറില്‍ സഞ്ചരിക്കവേ കൈക്കും തലക്കും വെട്ടേറ്റ യുവതി മരിച്ചു



തൃശൂർ: വ്യാഴാഴ്ച രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്ബില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്​ മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിന്‍സിയെ ആദ്യം കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ തൃശൂര്‍ എലൈറ്റ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. യുവതിയുടെ അറ്റുപോയ വിരലുകള്‍ കവറിലാക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വര്‍മ സ്കൂളിന് സമീപം ഭര്‍ത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിന്‍സി കടയില്‍നിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. പ്രതി വലിയകത്ത്​ റിയാസ് (26) മുമ്ബ്​ യുവതിയുടെ തുണിക്കടയില്‍ ജോലിക്കാരനായിരുന്നു.

സംഭവസമയം അതുവഴി വന്ന ബൈക്ക് യാത്രികര്‍ ബഹളം വെച്ചതോടെ ആക്രമി സ്ഥലം വിട്ടു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രതി റിയാസ്​ ഇവരുടെ സമീപവാസിയാണ്​. ഇയാള്‍ക്കെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K