16 March, 2022 05:24:55 PM


ഇരിങ്ങാലക്കുടയില്‍ കത്തികുത്ത്: കോളേജ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു; യുവാക്കള്‍ പിടിയില്‍



ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ കത്തിക്കുത്ത്. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിക്കാണ് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശി ടെല്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് യുവാവിനെ കത്തി കൊണ്ട് ആക്രമിച്ചത്. ആക്രമണത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാക്കളെ ഓടിക്കൂടിയ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K