15 March, 2022 04:18:38 PM


തൃശൂര്‍ പൂരം എക്‌സിബിഷന്‍: വിജയരാഘവന്‍ പ്രസിഡന്‍റ്, രാജേഷ് സെക്രട്ടറി



തൃശൂര്‍: മെയ് 10, 11 തീയതികളില്‍ നടക്കുന്ന തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായുള്ള എക്‌സിബിഷന്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭരണസമിതികളുടെ യോഗം ചേര്‍ന്ന് പൂരം എക്‌സിബിഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.വിജയരാഘവന്‍ (പ്രസിഡന്‍റ്), കെ.സതീഷ്‌കുമാര്‍, കെ.വേണുഗോപാലമേനോന്‍ (വൈസ് പ്രസിഡന്‍റ്), ജി.രാജേഷ് (സെക്രട്ടറി), കെ.ദിലീപ്കുമാര്‍ (ജോയിന്‍റ് സെക്രട്ടറി), പി.ശശിധരന്‍ (ഖജാന്‍ജി) എന്നിവരാണ് ഭാരവാഹികള്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K