10 March, 2022 04:42:49 PM


70 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിൽ



ചാലക്കുടി : വിമാനയാത്രക്കാരെന്ന വ്യാജേന നാലംഗ സംഘം കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടി. രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വയനാട് മേപ്പാടി സ്വദേശി മുനീര്‍, ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് സ്വദേശി  താഴത്തെകല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

കോയമ്പത്തൂരില്‍ നിന്ന് വാടകക്ക് വിളിച്ച കാറുകളില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കാരെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ചാലക്കുടി കോടതി ജംങ്ഷനില്‍ വെച്ച് പുലര്‍ച്ചെയാണ് എക്സൈസ് സംഘം കാറുകള്‍ പരിശോധിച്ചത്.  എക്സൈസ് ഇന്‍റലിജൻസും ചാലക്കുടി റെയ്ഞ്ച് സംഘവും എന്‍.എച്ച് പട്രോളിങ്ങ് സംഘവും സംയുക്തമായായിരുന്നു പരിശോധന 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K