04 March, 2022 09:36:18 PM
തൃശ്ശൂർ കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ അവിശ്വാസം 15ന്
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയുള്ള അവിശ്വാസം മാർച്ച് 15ന് നടക്കും. രാവിലെ 10ന് മേയർ എം കെ വർഗ്ഗീസിനെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിക്കും. തുടർന്ന് ഉച്ചയ്ക്ക് 2ന് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപന് എതിരെയുള്ള അവിശ്വാസ പ്രമേയവും അവതരിപ്പിയ്ക്കും.
ഇടത് ഭരിക്കുന്ന തൃശ്ശൂർ കോർപ്പറേഷൻ ഭരണത്തിനെതിരെ കോൺഗ്രസ്സാണ് അവിശ്വാസം കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലനും 23 കൗൺസിലർമാരുമാണ് കലക്ടർക്ക് അവിശ്വാസ പ്രമേയം ഒപ്പിട്ടു നൽകിയത്. ഈ പശ്ചാത്തത്തിലാണ് തൃശ്ശൂർ ജില്ലാ കലക്ടർ, കോർപ്പറേഷൻ്റെ പ്രത്യേക യോഗം വിളിയ്ക്കാൻ ഉത്തരവിട്ടത്.
55 അംഗ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിൽ ഭരണപക്ഷമായ എല്‍ഡിഎഫിന് 25 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 24 അംഗങ്ങളും, ബിജെപിയ്ക്ക് 6 അംഗങ്ങളുമാണുള്ളത്. അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണയ്ക്കും എന്നാണ് കോൺഗ്രസ്സ് പ്രതീക്ഷ.