03 March, 2022 07:22:32 PM


തൃശൂര്‍ അരണാട്ടുകരയില്‍ വന്‍ അഗ്നിബാധ; 300 ഏക്കര്‍ പാടം അഗ്നിക്കിരയായി



തൃശൂര്‍: അരണാട്ടുകരയില്‍ വന്‍ അഗ്നിബാധ. മുന്നൂറ് ഏക്കറിലധികം വരുന്ന അരണാട്ടുകര - വടൂക്കര പാടത്താണ് ഇന്ന് രാവിലെ പത്തര മണിയോടെ തീപടര്‍ന്നത്. തൃശൂരില്‍നിന്നും എത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും നിലക്കാതെയുള്ള കാറ്റ് വീണ്ടും ഭീതി പടര്‍ത്തുകയാണ്. 

പാടത്തിന്‍റെ അരികിലായി ഒട്ടേറെ വീടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. കാറ്റില്‍ പടര്‍ന്ന അഗ്നി ജോണ്‍ മത്തായി ആര്‍ട്സ് കോളേജിലെ രണ്ട് കെട്ടിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതലെന്ന നിലയില്‍ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K