15 February, 2022 11:10:52 AM


അതിരപ്പിള്ളിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജീപ്പ് മറിഞ്ഞ് 5 വനപാലകര്‍ക്ക് പരിക്ക്



ചാലക്കുടി: അതിരപ്പിള്ളി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 5 വനപാലകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ആന ഇറങ്ങിയതറിഞ്ഞു പട്രോളിംഗിന് ഇറങ്ങിയ നൈറ്റ് ബീറ്റ് ഡ്യൂട്ടി ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് കൊന്നക്കുഴിയിലെ വെള്ളം  കമ്പനിക്ക് സമീപംവെച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 

പോസ്റ്റ്‌ ഒടിഞ്ഞു എതിർ വശത്തേക്ക് വീണതിനാൽ വലിയ അപകടം ഒഴിവായി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ. വേലായുധന്റെ തലയ്ക്കു പരിക്കേറ്റു. ഫോറസ്റ്റ് വാച്ചര്‍മാരായ ദിവാകരൻ,അശ്വിൻ, വിഘ്‌നേഷ്, ഡ്രൈവർ വിനോദ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K