10 February, 2022 05:49:37 PM


പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പോ​ക്സോ കേ​സ് പ്ര​തിയെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി



തൃ​ശൂ​ര്‍: പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ. വി​യ്യൂ​ര്‍ ജ​യി​ലി​ല്‍​നി​ന്ന് ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​ച്ച​പ്പോ​ൾ ക​ട​ന്നു​ക​ള​ഞ്ഞ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി ഷെ​ഹീ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച പ്ര​തി​യ്‌​ക്കൊ​പ്പം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ടു​ക​യാ​യി​രു​ന്നു. 2021-ല്‍ ​എ​റ​ണാ​കു​ളം ഏ​ലൂ​രി​ല്‍ ന​ട​ന്ന ഒ​രു പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഷെ​ഹീ​നെ അ​റ​സ്റ്റു ചെ​യ്ത​ത്. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് പ്ര​തി ചാ​ടി​പ്പോ​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K