10 February, 2022 05:03:35 PM


കോളേജ് വിദ്യാര്‍ത്ഥിനി വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍



ഇരിങ്ങാലക്കുട: വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകളും കൊടുങ്ങല്ലൂര്‍ കെ കെ ടി എം കോളേജിലെ രണ്ടാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിനിയുമായ സാന്ത്വനയെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാട്ടൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K