05 February, 2022 08:04:02 PM


ഗുരുവായൂരിൽ ഭണ്ഡാര വരവ് 1.84 കോടി: കാണിക്കയായി 1.54 കിലോ സ്വർണ്ണവും



തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1,84,88,856 രൂപ. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 54 ഗ്രാം സ്വർണ്ണവും ലഭിച്ചു. വെള്ളി ലഭിച്ചത് 6 കിലോ 190 ഗ്രാം.

നിരോധിച്ച ആയിരം രൂപയുടെ 8 കറൻസിയും, 500 ൻ്റെ 15 കറൻസിയും, ലഭിച്ചു. കാത്തലിക് സിറിയൻ ബാങ്കിനായിരുന്നു കാണിക്കവരവ് കണക്കാകുന്നതിൻ്റെ ചുമതല. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K