13 January, 2022 02:51:19 PM
തൃശൂരില്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടർ ജീവനൊടുക്കിയ നിലയില്‍
തൃശൂർ: തൃശൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശി അമ്പിളി(53)യെയാണ് വീട്ടിലെ ശുചിമുറിയില്‍ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അമ്പിളിക്ക് മാനസികാസ്വസ്ഥ്യമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.