18 December, 2021 06:30:46 PM


ഗു​രു​വാ​യൂ​രിലെ ഥാ​ർ ലേ​ലം ത​ർ​ക്ക​ത്തി​ൽ; വാ​ഹ​നം കൈ​മാ​റാൻ തയ്യാറാകാതെ അധികൃതർ


 
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് വ​ഴി​പാ​ടാ​യി ല​ഭി​ച്ച ഥാ​ർ എ​സ്‌യു​വി ലേ​ലം ത​ർ​ക്ക​ത്തി​ലേ​ക്ക്. ലേ​ലം പി​ടി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ മു​ഹ​മ്മ​ദ് അ​ലി​ക്ക് വാ​ഹ​നം കൈ​മാ​റു​ന്ന​ത് പു​ന​രാ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​ന്‍റെ കാ​ര​ണം ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ലേ​ലം ഉ​റ​പ്പി​ച്ച ശേ​ഷം വാ​ക്കു​മാ​റ്റു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ അ​മ​ൽ മു​ഹ​മ്മ​ദി​ന് വേ​ണ്ടി ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത സു​ഭാ​ഷ് പ്ര​തി​ക​രി​ച്ചു. വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ യു​വാ​വ് വി​ദേ​ശ​ത്താ​ണ്. പി​താ​വാ​ണ് ഇ​യാ​ൾ​ക്കാ​യി വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​ൻ സു​ഭാ​ഷി​നെ നി​യോ​ഗി​ച്ച​ത്.

21 വ​യ​സു​കാ​ര​നാ​യ മ​ക​ന് വേ​ണ്ടി 21 ല​ക്ഷം രൂ​പ വ​രെ മു​ട​ക്കാ​ൻ ത​യാ​റാ​യാ​ണ് പി​താ​വ് എ​ത്തി​യ​തെ​ങ്കി​ലും ലേ​ല​ത്തി​ന് മ​റ്റാ​രും ഇ​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് 15 ല​ക്ഷം അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ചി​രു​ന്ന വാ​ഹ​നം 10,000 രൂ​പ കൂ​ടി അ​ധി​കം ന​ൽ​കി സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ ദീ​പ​സ്തം​ഭ​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ​ര​സ്യ ലേ​ലം ന​ട​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ലേ​ല​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K