05 December, 2021 11:44:06 AM


തൃശൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; എട്ട് പേർക്ക് പരിക്ക്



തൃശൂര്‍: തൃശൂരിലെ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ക്യാമ്പസില്‍ കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. ക്യാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ക്യാമ്പസില്‍ അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും പരാതി നൽകിയിട്ടുണ്ട്. ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K