17 November, 2021 02:05:49 PM
മൂന്നര കോടിയുടെ തിരിമറി: എസ്ബിഐ മുൻ അസിസ്റ്റന്റ് മാനേജർ തൃശൂരിൽ അറസ്റ്റിൽ
തൃശൂർ: എസ്ബിഐ മുൻ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. ഇരിങ്ങാലക്കുട കാറളം എസ്ബിഐ ശാഖയുടെ മുൻ അസിസ്റ്റന്റ് മാനേജരാണ് പിടിയിലായത്. ഇരിങ്ങാലക്കുട സ്വദേശി സുനിൽ ജോസ് അവറാൻ (38) ആണ് അറസ്റ്റിലായത്. മൂന്നരക്കോടി രൂപ തിരിമറി നടത്തിയ കേസിലാണ് അറസ്റ്റ്.