24 October, 2021 08:03:28 PM
ഏറ്റുമാനൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് തൃശൂർ സ്വദേശിക്ക് പരിക്ക്

ഏറ്റുമാനൂർ: എം സി റോഡിൽ ഏറ്റുമാനൂർ പാറോലിക്കൽ കവലക്കും 101 കവലക്കും മദ്ധ്യേ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ഞായറാഴ്ച്ച പകൽ രണ്ടര മണിയോടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ തൃശൂർ പടിയൂർ കൂല വീട്ടിൽ എബി ജോൺ (28)നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.




