20 October, 2021 10:42:36 AM


കുതിരാൻ ഇടത് തുരങ്കത്തിലുണ്ടായ ചോർച്ച അപകടകരം: മണ്ണിടിച്ചിലിന് സാധ്യത



തൃശൂർ: വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടത് തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കം നിർമ്മിച്ച കരാർ കമ്പനി പ്രഗതി. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. തുരങ്കത്തിനുള്ളിൽ നേരിയ കനത്തിൽ സിമന്റ് മിശ്രിതം സ്‌പ്രേ ചെയ്ത ഭാഗങ്ങളിലാണ് ചോർച്ച രൂപപ്പെട്ടിട്ടുള്ളത്.

ഉരുക്കുപാളികൾ ഘടിപ്പിച്ച് ഒരുമീറ്റർ കനത്തിലുള്ള കോൺക്രീറ്റിംഗാണ് (ഗ്യാൻട്രി കോൺക്രീറ്റിംഗ്) തുരങ്കത്തിനുള്ളിൽ ചെയ്യേണ്ടിയിരുന്നതെന്ന് പ്രഗതിയുടെ പി.ആർ.ഒ വി. ശിവാനന്ദൻ പറഞ്ഞു. കുറച്ചുഭാഗങ്ങളിൽ മാത്രമാണ് ഇത് ചെയ്തിട്ടുള്ളത്. പാറയ്ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാതാ മുഖ്യകരാർ കമ്പനിയായ കെ.എം.സി പല ഭാഗങ്ങളിലും ഗ്യാൻട്രി കോൺക്രീറ്റിംഗ് ഒഴിവാക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K