19 October, 2021 02:57:08 AM
ഷോളയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു
തൃശൂർ: കനത്ത മഴയെ തുടർന്ന് ഷോളയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിലാണ് പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നത്.പുഴയുടെ തീരത്തുള്ളവർ ഉടൻ തന്നെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. അതിരപ്പള്ളി, മേലൂർ, കാടുകുറ്റി, പരിയാരം, അന്നമനട, കുഴൂർ,പൊയ്യ മേഖലകളിൽ വെള്ളം കയറും. അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.