18 September, 2021 07:09:15 PM


വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍



ചാവക്കാട്: വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ ഷാനവാസിനെയാണ് (36) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഓഗസ്റ്റ് നാലിനാണ് ഇയാള്‍ യുവതിയുടെ മണത്തലയിലെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ഷാനവാസ് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് പ്രതി ഒളിവിൽ പോയത്. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. എസ്. എച്ച്‌. ഒ കെ. എസ്. സെല്‍വരാജ്, എസ്.ഐ യാസിര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാനവാസെന്ന് പൊലീസ് പറഞ്ഞു. അടിപിടി, കവര്‍ച്ച, ലഹരി കടത്ത് തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു. എ.എസ്.ഐമാരായ എം.വി. വിനോദ്, സജിത്ത്, സീനിയര്‍ സി.പി.ഒ പ്രജീഷ്, സി.പി.ഒമാരായ രാജേഷ്, ജയകൃഷ്ണന്‍, വിനീത്, ശരത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K