22 July, 2021 07:59:04 AM
കുതിരാൻ തുരങ്കപാത: അഗ്നിശമന സേനയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ഇന്ന് കൈമാറും
തൃശൂർ: കുതിരാൻ തുരങ്കപാതയ്ക്ക് അഗ്നിശമനസേനയുടെ സുരക്ഷാ അനുമതി. തൃശൂർ, പാലക്കാട് ജില്ലാ അഗ്നിശമനസേനാ മേധാവികളുടെ നേതൃത്വത്തിലാണ് സുരക്ഷാപരിശോധന പൂർത്തിയാക്കിയത്. ആദ്യഘട്ട പരിശോധനയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ സർട്ടിഫിക്കറ്റ് വ്യാഴാഴ്ച സർക്കാരിന് കൈമാറും. തുരങ്കപാത ഓഗസ്റ്റ് ഒന്നിന് തുറക്കാനാകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.